ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നു..!

ഇടതുവശം ചേർന്നുപോകുന്ന ഒരു ടൂവീലർ അഥവാ കാർ പെട്ടെന്ന് വലത്തേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ഇൻഡിക്കേറ്റർ ഇട്ടിരുന്നു. പിന്നിൽ വന്ന വാഹനം പെട്ടെന്ന് മുന്നിലെ വാഹനത്തിൽ ഇടിക്കുന്നു. മുന്നിൽ വാഹനമോടിച്ച ആൾ പിന്നിലെ വാഹനത്തിലെ ഡ്രൈവറോട് ശക്തമായി വഴക്കടിക്കുന്നു. തനിക്ക് കണ്ണുകാണില്ലെ; ഞാൻ ഇൻഡിക്കേറ്റർ ഇട്ടിട്ടാണ് വണ്ടി തിരിച്ചത്.

റിയർവ്യൂ മിറർ ഇല്ലാത്ത ബൈക്കുകൾ; പൂർണമായി മിറർ മടക്കിവെച്ച് ഓടിക്കുന്ന ഒരു പ്രവണത, ഇതെല്ലാം ഇപ്പോൾ നാട്ടിൽ സർവസാധാരണമാണ്. 
വാഹനം തിരിക്കുന്നതിന് 2 സെക്കൻഡിന് മുമ്പ് ഇൻഡിക്കേറ്റർ ഇട്ടതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.

ഇടത്തേക്ക് തിരിക്കുന്നതിനു മുമ്പ് പിന്നിൽനിന്ന് വാഹനം വരുന്നില്ല എന്ന് 100% ഉറപ്പുവരുത്തേണ്ടതുണ്ട്. വാഹനം സ്ലോ ചെയ്തു ഇടതുവശത്തെക്ക് കഴുത്ത് തിരിച്ച് നോക്കി തന്നെ അത് ഉറപ്പു വരുത്തണം. മിററിലൂടെ നോക്കിയാൽ 40% കാഴ്ച മാത്രം ആയിരിക്കും നമുക്ക് ലഭിക്കുന്നത്.

കഴുത്തു വെട്ടിച്ച് നോട്ടം ( shoulder View) സുരക്ഷിതമായി വണ്ടി ഓടിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു രീതിയാണ് അത് എവിടെയെല്ലാം ഉപയോഗിക്കണമെന്ന് അടുത്ത് ആർട്ടിക്കിളിൽ വിശദീകരിക്കാം.

വാഹനാപകടത്തിന് ശേഷം ഇൻഡിക്കേറ്റർ ഇട്ടിരുന്നു എന്നു പറയുന്നതിൽ യാതൊരു യുക്തിയും ന്യായവുമില്ല. ഇൻഡിക്കേറ്റർ ഒരു സൂചന മാത്രമാണ് മറ്റു വാഹനമോടിക്കുന്ന ആളുകൾ അത് വ്യക്തമായി കണ്ടു മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്തു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് വാഹനം തിരിക്കാവു.

ഏറ്റവും കൂടുതൽ വാഹനം അപകടത്തിൽ പെടുന്നത് വാഹനം ദിശ മാറ്റുമ്പോഴാണ്.

    Leave a Reply

    Your email address will not be published.*