ഡ്രൈവറും വണ്ടിയും റോഡ്അന്തരീക്ഷവും; ആരാണ് വില്ലൻ

തെറ്റു സംഭവിച്ചാൽ നമ്മളെ സ്വയം ന്യായീകരിക്കുകയും മറ്റെന്തിലെങ്കിലും തെറ്റു കണ്ടു പിടിക്കുകയും ചെയ്യുന്നത് മനുഷ്യൻറെ സ്വാഭാവിക രീതിയാണ്. അപകടമുണ്ടാകുമ്പോൾ നമ്മൾ പറയുന്ന ന്യായീകരണങ്ങൾ ഓരോന്നായി നമുക്ക് പരിശോധിക്കാം

നമ്മൾ ഒരു വാഹനത്തിനു പിന്നിൽ ഇടിച്ചാൽ ആദ്യം പറയുന്നത് മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചവിട്ടി; അതിനാലാണ് നമ്മുടെ വണ്ടി ഇടിച്ചത് എന്നായിരിക്കും. ഏതെങ്കിലും വാഹനത്തിനു പിന്നിൽ നമ്മളുടെ വാഹനമിടിച്ചൽ അവർ എത്ര ശക്തമായി ബ്രേക്ക് ചവിട്ടി എന്ന് പറഞ്ഞാലും അതിന്റ് പൂർണ്ണ ഉത്തരവാദിത്തം നമുക്കാണ്. സുരക്ഷിതമായ അകലം നമ്മൾ പാലിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ ഉപയോഗിക്കുന്ന ഒരു ചെറിയ തന്ത്രമുണ്ട്, അതാണ് ”രണ്ട് സെക്കൻഡ് നിയമം”.

നമ്മൾ രണ്ട് സെക്കൻഡ് നിയമം പാലിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാൻ വളരെ ലളിതമാണ്. ഈ നിയമം കൊണ്ടുദ്ദേശിക്കുന്നത് മുന്നിൽപോകുന്ന വാഹനവും നമ്മളുടെ വാഹനവും കുറഞ്ഞത് രണ്ട് സെക്കൻഡ് ദൂരവ്യത്യാസമുണ്ട് എന്ന് ഉറപ്പാക്കുക എന്നതാണ്. നമ്മൾ ഒരു വാഹനത്തിന് പിന്നാലെ പോകുമ്പോൾ ആ വാഹനം മറികടക്കുന്ന റോഡിലുള്ള സ്ഥിരമായ ഏതെങ്കിലുമൊരു വസ്തു നമ്മൾ ശ്രദ്ധിക്കുക. ഉദാഹരണം റോഡരികിലുള്ള ഒരു ഇലക്ട്രിക് പോസ്റ്റ്; മുന്നിലുള്ള വാഹനം ആ പോസ്റ്റ് മറികടന്ന് അതിനു ശേഷം കൃത്യം രണ്ട് സെക്കൻഡ് കഴിഞ്ഞ് ആണ് നമ്മൾ ആ പോസ്റ്റിന് മുന്നിലെത്തുന്നത് എങ്കിൽ നമ്മൾ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ട് എന്നാണതിനർത്ഥം. രണ്ട് സെക്കൻഡ് മനസിൽ എണ്ണുന്നതിന് ഒരു ചെറിയ തന്ത്രം ഉണ്ട്; ഒന്ന്, രണ്ട്, അങ്ങനെ എണ്ണിയാൽ കൃത്യമായ സെക്കൻഡ് അളക്കാൻ സാധിക്കുകയില്ല. ആയിരത്തിയന്ന്, ആയിരത്തിരണ്ട് എന്ന് മനസ്സിൽ ഉരുവിട്ടാൽ കൃത്യമായ 2 സെക്കൻഡ് സമയം നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും. പ്രധാന റോഡുകളിലൂടെ യാത്രചെയ്യുമ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന് പിന്നാലെ നമ്മൾ അത്യാവശ്യം നല്ല സ്പീഡിൽ വാഹനം ഓടിക്കുക ആണെങ്കിൽ ”രണ്ട് സെക്കൻഡ് നിയമം” പാലിക്കുനുണ്ട് എന്ന് ഉറപ്പാക്കണം. വാഹനവുമായി നമ്മളുടെ വാഹനത്തിന് സുരക്ഷിതമായ അകലം ഇല്ലെങ്കിൽ ഏത് നിമിഷവും അപകടം സംഭവിക്കാം.

വിലകൂടിയ വാഹനങ്ങളിൽ ഈ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോൾവോ ഇതുറപ്പാക്കൻ ഉപയോഗിക്കുന്ന ടെൿനോളജി ആണ് adaptive Cruise Control. വാഹനത്തിന്റെ വേഗം കൂടും തോറും മുന്നിലെ വഹനയുമയുള്ള അകലവും കൂട്ടണം.

Leave a Reply